Skip to main content

കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറി

 

അഞ്ച് ലക്ഷം രൂപയോളം വിലമതിക്കുന്ന 500 പള്‍സ് ഓക്‌സി മീറ്ററുകളും 5000 എന്‍ 95 മാസ്‌കുകളും ജില്ലാ കളക്ടര്‍ ഏറ്റുവാങ്ങി. ചൈനയിലും കേരളത്തിലുമുള്ള ഫാക്ടറിയില്‍ അമിഗോ മെഡിക്കല്‍ സിസ്റ്റംസ്  നിര്‍മ്മിച്ച ഉപകരണങ്ങളാണ് കൈമാറിയത്.

എറണാകുളം പിവിഎസ് ആശുപത്രിയിലെ ഗവ. കോവിഡ് അപെക്‌സ് സെന്ററില്‍ നടന്ന ചടങ്ങില്‍ അമിഗോ മെഡിക്കല്‍ സിസ്റ്റംസ് മാനേജിംഗ് ഡയറക്ടര്‍ എം.ആര്‍. ബിനുമോന്‍ ഉപകരണങ്ങള്‍ കളക്ടര്‍ക്ക് കൈമാറി. കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ഹനീഷ് അധ്യക്ഷത വഹിച്ചു.

അണുനശീകരണത്തിന് ഉപയോഗിക്കുന്ന ബയോന്യൂട്രല്‍ ആയ സിട്രോബയോഷീല്‍ഡ് ആര്‍ച്ചര്‍ ഡയഗ്‌നോസ്റ്റിക്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.കെ. പ്രകാശ് കൈമാറി. ബ്ലഡ് ബാങ്കുകളിലെ പ്രധാന റഫറന്‍സ് ബുക്കുകളിലൊന്നായ കംപെന്‍ഡിയം ഓഫ് ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്റെ നാല് പകര്‍പ്പുകള്‍ ആര്‍ച്ചര്‍ ഡയഗ്‌നോസ്റ്റിക്‌സ് ഡയറക്ടര്‍ അനില്‍ ജോസ് കൈമാറി.

date