കായിക മത്സരങ്ങളില്‍ വിജയിച്ച മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സമ്മാനം
മത്സ്യബോര്‍ഡില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് കായിക രംഗത്ത് പ്രോത്സാഹനം നല്‍കുന്നതിന് മത്സ്യബോര്‍ഡ് ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. 2017-18 അധ്യയന വര്‍ഷത്തില്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നടക്കുന്ന വ്യക്തിഗത/ഗ്രൂപ്പ് കായിക മത്സരങ്ങളില്‍ സമ്മാനാര്‍ഹരാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മത്സ്യബോര്‍ഡില്‍ നിന്നും പ്രത്യേക ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. ജൂണ്‍ 30ന് വൈകിട്ട് നാലിനകം അപേക്ഷ നല്‍കണം.
ദേശീയ തലത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 8,000 രൂപയും, മൂന്നാം സ്ഥാനക്കാര്‍ക്ക് 5,000 രൂപയും നല്‍കും.
ദേശീയ മത്സരങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നവര്‍ക്ക് ഗ്രൂപ്പടിസ്ഥാനത്തില്‍ 5,000 രൂപയും ഒന്നാം സ്ഥാനക്കാര്‍ക്ക് 8,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 5,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 3,000 രൂപയും ലഭിക്കും.
സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 5,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 3,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 2,000 രൂപയും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 3,000 രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 2,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 1,000 രൂപയും നല്‍കും.
ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ ക്യാഷ് അവാര്‍ഡുകള്‍ക്ക് യോഗ്യത നേടാനായാലും ഏറ്റവും ഉയര്‍ന്ന ക്യാഷ് അവാര്‍ഡ് മാത്രമേ പരിഗണിക്കൂ.
വെള്ളക്കടലാസില്‍ നല്‍കുന്ന അപേക്ഷയോടൊപ്പം മത്സ്യബോര്‍ഡ് ഫിഷറീസ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ മതസ്്യത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന പാസ് ബുക്ക്, വിഹിതമടച്ച പേജിന്റെ സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ത്ഥിയാണെങ്കില്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കണം.
പി.എന്‍.എക്‌സ്.1948/18
- Log in to post comments