Skip to main content

വൈറസ് ആശങ്ക വവ്വാലുകളെ ആക്രമിക്കരുത് : ജില്ലാ മെഡിക്കല്‍ ഓഫിസര്‍

 നിപ വൈറസ് ആശങ്കയുടെ പശ്ചാത്തലത്തില്‍ വവ്വാലുകളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത് കൂടുതല്‍ അപകടം ചെയ്യുമെന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന അറിയിച്ചു. വവ്വാലുകള്‍ പരിസ്ഥിതി സന്തുലനാവസ്ഥയുടെ ഭാഗമാണ്. ഇവയുടെ ആവാസ വ്യവസ്ഥകള്‍ക്കുനേരേയുള്ള ആക്രമണങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
    വവ്വാലുകളുള്ള കിണറുകളുണ്ടെങ്കില്‍ അവയെ വല വച്ച് പിടിച്ച് ഒഴിവാക്കണം. ഇതിന് പുറമെ ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുന്നതിന് കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തണം.  തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം. പഴ വര്‍ഗ്ഗങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കണം.
    പി.എന്‍.എക്‌സ്.1951/18

date