Post Category
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരിഷ്‌കരിച്ച വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരിഷ്‌കരിച്ച വെബ്‌സൈറ്റ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിനുള്ള ഉപകരണമായി വെബ്‌സൈറ്റ് മാറണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമായ വിവരം വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തണം. പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കണം. സര്‍വകലാശാലകളിലെ ഗവേഷണം സമൂഹത്തിലെത്തിക്കാനുള്ള ഉപകരണമായി വെബ്‌സൈറ്റ് മാറണമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ്, വിദ്യാഭ്യാസ വകുപ്പിലെ മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.എന്‍.എക്‌സ്.1952/18
date
- Log in to post comments