സ്‌ക്വാഡ് പരിശോധന: 31 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 31 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊട്ടാരക്കര താലൂക്കിലെ വിവിധ മേഖലകളില്‍ നടന്ന പരിശോധനയില്‍ 146 കേസുകള്‍ക്ക് താക്കീത് നല്‍കി. 19 കേസുകളില്‍ പിഴ ഈടാക്കി. ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) പി. ബി സുനില്‍ലാല്‍, കൊട്ടാരക്കര തഹസീല്‍ദാര്‍ എസ്. ശ്രീകണ്ഠന്‍ നായര്‍, ഡെപ്യൂട്ടി തഹസീല്‍ദര്‍മാരായ ജി. അജേഷ്, സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പത്തനാപുരം ടൗണ്‍, ആവണീശ്വരം, കുന്നിക്കോട് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏഴ് കേസുകള്‍ക്ക് താക്കീത് നല്‍കി. പത്തനാപുരം തഹസീല്‍ദാര്‍ സജി.എസ്.കുമാര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.
പുനലൂരിലെ ഇടമണ്‍, തെ•ല, പൊലിക്കോട് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 12 കേസുകള്‍ക്ക് താക്കീത് നല്‍കി. തഹസില്‍ദാര്‍ പി.വിനോദ് രാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കരുനാഗപ്പള്ളി തഹസില്‍ദാര്‍ കെ. ജി മോഹനന്റെ നേതൃത്വത്തില്‍ ക്ലാപ്പന, തേവലക്കര, ഓച്ചിറ, കുലശേഖരപുരം, തൊടിയൂര്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. 11 കേസുകളില്‍ നിന്ന് പിഴ ഈടാക്കി. 62 കേസുകള്‍ക്ക് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും പരിശോധനയില്‍ പങ്കെടുത്തു.
കുന്നത്തൂരിലെ പോരുവഴി, ശൂരനാട് തെക്ക്, പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒരു കേസിന് പിഴ ഈടാക്കി. 60 കേസുകള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ കെ ഓമനക്കുട്ടന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
(പി.ആര്‍.കെ നമ്പര്‍.1212/2021)
- Log in to post comments