Post Category
പ്രകൃതിക്ഷോഭം: നഷ്ടം-27.87 ലക്ഷം
ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ ഇന്നലെ(മെയ് 17) 27.87 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി. എട്ടു വീടുകള്‍ക്ക് പൂര്‍ണമായും 73 വീടുകള്‍ക്ക് ഭാഗികമായും നാശം സംഭവിച്ചു. ഏഴു കിണറുകളും രണ്ട് കാലിത്തൊഴുത്തുകളും തകര്‍ന്നു. കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിലെ 14 ക്യാമ്പുകളില്‍ നിലവില്‍ 533 പേരുണ്ട്.
(പി.ആര്‍.കെ നമ്പര്‍.1214/2021)
date
- Log in to post comments