Skip to main content

തൊഴിലധിഷ്ഠിത  പി ജി ഡിപ്ലോമ  കോഴ്‌സിന് അപേക്ഷിക്കാം

തൊഴിലധിഷ്ഠിത  പി ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറെന്‍സിക് ആന്‍ഡ് സെക്യൂരിറ്റി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി യു ടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിലാണ് തൊഴിലധിഷ്ഠിത പി ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറെന്‍ സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചത്.

ആറ് മാസ കോഴ്‌സിലേക്ക് 50 വയസ്സിന് താഴെയുള്ള  ബി.ടെക്, എം.ടെക്  ഡിഗ്രി, എം സി എ, ബി.എസ്.സി, എം.എസ്.സി, കമ്പ്യൂട്ടര്‍ സയന്‍സ്, ബി സി എ എന്നീ യോഗ്യതയുള്ളവര്‍ക്കും അവസാനവര്‍ഷ പരീക്ഷയെഴുതിയിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

 അപേക്ഷകര്‍ അവസാന സെമസ്റ്റര്‍/വര്‍ഷം വരെയുള്ള പരീക്ഷയുടെ ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റുകള്‍   ഹാജരാക്കണം.
ജനറല്‍ വിഭാഗത്തിന് 150 രൂപയും സംവരണ വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ ഫീസ് ഡി.ഡി/ഓണ്‍ലൈന്‍ ആയി നല്‍കാവുന്നതാണ്. അപേക്ഷ ഫോം www.ihrd.ac.in ല്‍ നിന്നോ കോളേജ് വെബ് സൈറ്റ് www.cek.ac.in ല്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം.  
താല്‍പര്യമുള്ളവര്‍ 2021 ജുണ്‍ 15ന് മുന്‍പായി The Principal, College of Engineering Kalloo ppara, KadamanKulum P. O, Kallooppara, Thiruvalla  689583 എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്. 9447402630, 0469-2677890,  2678983, 8547005034. www.ihrd.ac.in,  www.cek.ac.in

date