കോവിഡ് പ്രതിരോധം രോഗ പകര്‍ച്ച നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍: ജില്ലാ കലക്ടര്‍
കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ടി. പി. ആര്‍ നിരക്ക് 30ന് മുകളിലുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ പ്രതിവാര കോവിഡ് കേസുകളുടെഎണ്ണം കൂടുന്നു. അത് കൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ശക്തമാക്കും. ജില്ലയില്‍ നൂറോളം ടൂവീലറുകള്‍ അടക്കമുള്ള വാഹനങ്ങള്‍ പിടിച്ചെടുത്തു കഴിഞ്ഞു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവര്‍ക്ക് പിഴ മാത്രം നല്‍കാതെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന നടപടി ഊര്‍ജിതമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ടി.നാരായണന്‍ പറഞ്ഞു. ലോക്ക് ഡൗണിന് ശേഷം മാത്രമേ വാഹനങ്ങള്‍ തിരികെ നല്‍കുകയുള്ളൂ.
മറ്റ് ജില്ലകളില്‍ നിന്ന് കോവിഡ് ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തുന്നവരെ കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു മാത്രം ആശുപത്രികളില്‍ പ്രവേശിപ്പിക്കും. അതിഥി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ക്യാമ്പുകളിലെ രോഗവ്യാപനം തടയാന്‍ പ്രത്യേക ഡി.സി.സി കേന്ദ്രങ്ങള്‍ സജ്ജീകരിച്ച് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
റെയില്‍വേ സ്റ്റേഷനുകളില്‍ വന്നിറങ്ങുന്ന ആര്‍. ടി. പി. സി. ആര്‍ നെഗറ്റീവ് ഫലം ഹാജരാകാത്തവര്‍ക്ക് പ്രത്യേക സ്ഥാപന നിരീക്ഷണ സൗകര്യം ലഭ്യമാക്കണമെന്ന് കോര്‍പ്പറേഷന്‍ അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ ഡി.സി.സികളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കണം. ഗൃഹനിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ അടിയന്തരമായി ഡി. സി. സികളിലേക്ക് മാറണം.
റൂറല്‍ മേഖലയില്‍ രോഗവ്യാപനം കൂടുന്നതിനാല്‍ അതീവജാഗ്രത കൈക്കൊള്ളണം. മുണ്ടയ്ക്കല്‍ എച്ച്. ആന്റ് സി. കോമ്പൗണ്ടിലെ സ്വകാര്യ സ്ഥാപനത്തില്‍ ഓക്‌സിജന്‍ കയറ്റിറക്കിന് അമിത കൂലി ഈടാക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് കൂലി സംബന്ധിച്ച് വ്യക്തത വരുത്താന്‍ നിര്‍ദ്ദേശം നല്‍കി. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുന്‍നിര പോരാളികളായ എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണം-കലക്ടര്‍ അറിയിച്ചു.
സിറ്റി പൊലീസ് കമ്മീഷണര്‍ ടി. നാരായണന്‍, ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, പുനലൂര്‍ ആര്‍.ഡി. ഒ. ബി. ശശികുമാര്‍, എ. ഡി. എം. ടിറ്റി ആനി ജോര്‍ജ്ജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1218/2021)
- Log in to post comments