Skip to main content

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

മെയ് 17 തിങ്കളാഴ്ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ചാവശ്ശേരിപറമ്പ് കോളനി ഇരിട്ടി, മുഴപ്പിലങ്ങാട് യു പി സ്‌കൂള്‍, ഉമ്മറപ്പൊയില്‍ സിഎഫ്എല്‍ടിസി പെരിങ്ങോം, മൈത്രി സ്പെഷ്യല്‍ സ്‌കൂള്‍ എരഞ്ഞിന്‍കീഴില്‍ കടവത്തൂര്‍, കരിങ്കയം സബ്‌സെന്റര്‍ എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

ഇന്ന് കൊവിഡ് വാക്‌സിനേഷന്‍ 62 കേന്ദ്രങ്ങളില്‍

ജില്ലയില്‍ മെയ് 17 തിങ്കളാഴ്ച സര്‍ക്കാര്‍ മേഖലയില്‍ 62 ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു. സ്വകാര്യ മേഖലയിലെ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ല. എല്ലാ കേന്ദ്രങ്ങളിലും കോവാക്സിനാണ് നല്‍കുക.
മിലിറ്ററി ഹോസ്പിറ്റലിലും ഏഴിമല ഐഎന്‍എച്ച് നവജീവനിയിലും അവിടെയുള്ള ജീവനക്കാര്‍ക്ക് മാത്രമാണ് വാക്‌സിനേഷന്‍ നല്‍കുക. ഈ രണ്ട് കേന്ദ്രങ്ങളിലും പൊതുജനങ്ങള്‍ ഓണ്‍ലൈനായി ഷെഡ്യൂള്‍ ചെയ്ത് അപ്പോയ്ന്റ്മെന്റ് എടുത്താലും വാക്‌സിന്‍ ലഭിക്കുന്നതല്ല

date