Post Category
കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിക്കുന്നു
ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും, ജില്ലാ കളക്ടര്‍ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും യാത്ര സൗകര്യം ഒരുക്കുന്നതിനായി തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിക്കുന്നു. നിലവില്‍ നടത്തിവരുന്ന ബസ് സര്‍വ്വീസിന് പുറമെയാണ് ഇത്.
ഇരിക്കൂറില്‍ നിന്നും ശ്രീകണ്ഠാപുരം- മയ്യില്‍ വഴി കണ്ണൂരിലേക്കും തിരിച്ചും, തലശ്ശേരിയില്‍ നിന്നും പാനൂര്‍- കുത്തുപറമ്പ് വഴി കണ്ണൂരിലേക്കും തിരിച്ചുമാണ് ബസ് സര്‍വ്വീസ്.
സമയം, സ്ഥലം ക്രമത്തില്‍
ഇരിക്കൂര്‍- കണ്ണൂര്‍
08.15 - ഇരിക്കൂര്‍, 08.30- ശ്രീകണ്ഠാപുരം, 08.50 മയ്യില്‍- കണ്ണൂര്‍
date
- Log in to post comments