Skip to main content

താല്കാലിക അധ്യാപകര്‍

പത്തനാപുരം കുര്യോട്ടുമല അയ്യങ്കാളി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ 2021-22 അധ്യയനവര്‍ഷത്തേക്ക് കൊമേഴ്‌സ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ജേണലിസം, ഫിസിക്കല്‍ എഡ്യുക്കേഷന്‍, മലയാളം, സംസ്‌കൃതം, ഹിന്ദി, ഡാറ്റാ സയന്‍സ് വിഷയങ്ങളില്‍ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. യു.ജി.സി നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ള കൊല്ലം, കോളേജിയറ്റ് എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്‌ട്രേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ബയോഡേറ്റ, മാര്‍ക്ക്‌ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം മെയ് 28ന് മുന്‍പ്  akmasprincipal@gmail.com  മെയിലില്‍ അപേക്ഷിക്കണം.

(പി.ആര്‍.കെ നമ്പര്‍.1229/2021)

date