Post Category
ജൈവ വൈവിധ്യ ദിനാചരണവും പരിശീലനവും
അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനം ജില്ലയില്‍ സമുചിതമായി ആചരിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ ജൈവവ വൈവിധ്യ കമ്മിറ്റി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. ജൈവ വൈവിധ്യങ്ങള്‍ സംരക്ഷിക്കേണ്ടതിനെ കുറിച്ചും മാര്‍ഗങ്ങളെ കുറിച്ചുമായിരുന്നു പരിശീലനം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജൈവ വൈവിധ്യ ബോര്‍ഡ് ഉദ്യോഗസ്ഥരും വിദഗ്ദരും പങ്കെടുത്തു.
date
- Log in to post comments