Skip to main content

അജൈവ മാലിന്യ സമാഹരണ യജ്ഞം ജില്ലാതല ഉദ്ഘാടനം

 

ശുചിത്വ,ഹരിതകേരള മിഷനുകളും കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷനും (കെ.എസ്.എം.എ) സംയുക്തമായി സംഘടിപ്പിക്കുന്ന അജൈവ മാലിന്യ സമാഹരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം കിഴക്കേതലയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. തന്റെ വീട്ടിലെ ചെരിപ്പും ബാഗുമടങ്ങുന്ന പാഴ്വസ്തുക്കള്‍ കെ.എസ്.എം.എ ജില്ലാ സെക്രട്ടറി കെ.പി.എ ഷെരീഫിന് കൈമാറിക്കൊണ്ടായിരുന്നു ഉദ്ഘാടനം.
കിഴക്കേതലയിലെ പാഴ്‌വസ്തു വ്യാപാരിയായ ഇബ്രാഹീമിന്റെ കടയില്‍ നടന്ന ചടങ്ങില്‍ മലപ്പുറം നഗരസഭാ അധ്യക്ഷ സി.എച്ച്. ജമീല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലീന ടീച്ചര്‍, ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രാജു, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.കെ അജീഷ്, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഒ ജ്യോതിഷ്, കെ.എസ്.എം.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.പി. സുരേന്ദ്രന്‍, ജില്ലാ പ്രസിഡണ്ട് സി.എച്ച് ജലീല്‍ എന്നിവര്‍ പങ്കെടുത്തു.

 

date