‘കഥാര്‍സിസിന്' തുടക്കമായി
കോവിഡ് കാലത്ത് ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ മാനസികോല്ലാസം ലക്ഷ്യമാക്കി ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, നീരാവില്‍ പ്രകാശ് കലാകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഏഴുദിന ഓണ്‍ലൈന്‍ ക്യാമ്പ് ‘കഥാര്‍സിസിന്' തുടക്കമായി. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് എന്‍.ഹരികുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി ജില്ലാ ജഡ്ജ് കെ.ടി. നിസാര്‍ അഹമ്മദ് അധ്യക്ഷനായി.
നാടകം, ചിത്രകല, ശില്പകല, സാഹിത്യം, ന്യൂ മീഡിയ മേഖലകളിലെ പ്രശസ്ത കലാകാരന്‍മാര്‍ ക്യാമ്പില്‍ പങ്കെടുക്കും. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സി. ആര്‍. ബിജുകുമാര്‍, എ.സി.പി. എ.പ്രതീപ് കുമാര്‍, സിനിമാ- നാടക അഭിനേതാവ് രാജേഷ് ശര്‍മ, കലാകേന്ദ്രം പ്രസിഡന്റ് ആര്‍.ബി. ഷജിത്ത്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ പ്രസന്നകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1245/2021)
- Log in to post comments