തെരഞ്ഞെടുപ്പ് ചെലവ്: അനുരഞ്ജന യോഗം മെയ് 25 മുതല്‍ 27 വരെ
2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ജില്ലയിലെ മുഴുവന്‍ സ്ഥാനാര്‍ഥികളും അവരുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ ജൂണ്‍ ഒന്നിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം മെയ് 25 മുതല്‍ 27 വരെ തീയതികളിലെ വ്യത്യസ്ത സമയക്രമത്തില്‍ കലക്ടറേറ്റിലെ വിവിധ ഇടങ്ങളില്‍ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് അനുരഞ്ജന യോഗം നടക്കും. സ്ഥാനാര്‍ഥികള്‍ തയ്യാറാക്കിയ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകളും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ ടീമുകള്‍ തയ്യാറാക്കിയ ഷാഡോ ഒബ്സര്‍വേഷന്‍ രജിസ്റ്ററും തമ്മില്‍ അനുരഞ്ജനം ചെയ്യുന്നതിന് സ്ഥാനാര്‍ഥികളോ ചുമതലപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റുമാരോ (ബില്ലുകള്‍, വൗച്ചറുകള്‍, രശീതികള്‍, മറ്റ് അനുബന്ധ രേഖകള്‍ സഹിതം) ഓരോ സ്ഥാനാര്‍ഥിക്കും നിശ്ചയിച്ചു തന്നിട്ടുള്ള സമയക്രമമനുസരിച്ച് ഹാജരാകണം.
സ്ഥാനാര്‍ഥി സാക്ഷ്യപ്പെടുത്തിയ പാര്‍ട്ട് ഒന്ന് മുതല്‍ നാല് വരെയുള്ള പട്ടിക, ഒന്ന് മുതല്‍ 10 വരെയുള്ള അബ്സ്ട്രാക്ട് സ്റ്റേറ്റ്മെന്റ്, സ്ഥാനാര്‍ഥിയോ തെരഞ്ഞെടുപ്പ് ഏജന്റോ സാക്ഷ്യപ്പെടുത്തിയ ബാങ്ക് സ്റ്റേറ്റ്മെന്റ്, സ്ഥാനാര്‍ഥി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം (നിര്‍ദ്ദിഷ്ട ഫോറത്തില്‍), ചെലവ് നിരീക്ഷകന്‍ അഥവാ വരണാധികാരി തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച വ്യതിയാനം ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കില്‍ആയതിനുള്ള വിശദീകരണം, വരണാധികാരി അയച്ച നോട്ടീസിന് നല്‍കിയ വിശദീകരണ കുറിപ്പിന്റെ പകര്‍പ്പ്, തെരഞ്ഞെടുപ്പ് പ്രചരണത്തിന് സ്ഥാനാര്‍ഥികള്‍ പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാപിച്ച ബോര്‍ഡുകള്‍, ഫ്ളക്സുകള്‍, ചുവരെഴുത്ത്, പോസ്റ്റര്‍, സ്റ്റിക്കര്‍ എന്നിവ നീക്കം ചെയ്യുന്നതിനായി എം സി സി ടീമിന് ചെലവായ തുക ട്രഷറിയില്‍ ഒടുക്കിയതിന്റെ അസ്സല്‍ ചലാന്‍ എന്നീ രേഖകള്‍ യോഗത്തില്‍ പങ്കെടുക്കുന്ന സ്ഥാനാര്‍ഥികള്‍/തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ കൊണ്ടുവരേണ്ടതാണ്.
തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാനാര്‍ഥികളും അവരുടെ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കണക്കുകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ നിശ്ചിത സമയത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ മുമ്പാകെ ഹാജരാക്കാത്തപക്ഷം അയോഗ്യരാക്കുന്നതാണ്. അനുരഞ്ജന യോഗവുമായി ബന്ധപ്പെട്ട വേദി, തീയതി, സമയം, പേര്, പാട്ടി, മണ്ഡലം എന്നിവ യഥാക്രമം.
കലക്ടറേറ്റ് ലൈബ്രറി റൂം
മെയ് 25 - രാവിലെ 10.30 മുതല്‍ 12 മണി വരെ - ടി ഐ മധുസൂദനന്‍ - സി പി ഐ എം (പയ്യന്നൂര്‍), ഫൈസല്‍ മാടായി - വെല്‍ഫയര്‍ പാര്‍ട്ടി (കല്ല്യാശ്ശേരി), അബ്ദുള്‍ റഷീദ് - സ്വത (തളിപ്പറമ്പ്). ഉച്ചക്ക് 12 മണി മുതല്‍ 1.30 വരെ - അഡ്വ.ബ്രിജേഷ് കുമാര്‍ - ഐ എന്‍ സി (കല്ല്യാശ്ശേരി), ഗോവിന്ദന്‍ കരയപ്പത്ത് സ്വത (തളിപ്പറമ്പ്). രണ്ട് മണി മുതല്‍ 3.30 വരെ - എം വി ഗോവിന്ദന്‍ മാസ്റ്റര്‍ - സി പി ഐ എം (തളിപ്പറമ്പ്).
മെയ് 26 - രാവിലെ 10.30 മുതല്‍ 12 മണി വരെ - കെ വി അഭിലാഷ് - സ്വത (പയ്യന്നൂര്‍), കെ ബ്രിജേഷ് കുമാര്‍ - സ്വത (കല്ല്യാശ്ശേരി), അഡ്വ.വി പി അബ്ദുള്‍ റഷീദ് ഐ എന്‍ സി (തളിപ്പറമ്പ്). ഉച്ചക്ക് 12.30 മുതല്‍ 1.30 വരെ - അരുണ്‍ കൈതപ്രം '-ബി ജെ പി (കല്ല്യാശ്ശേരി), രണ്ട് മണി മുതല്‍ 3.30 വരെ - കെ കെ ശ്രീധരന്‍ - ബി ജെ പി (പയ്യന്നൂര്‍), സി ബാലകൃഷ്ണന്‍ യാദവ് -സ്വത (തളിപ്പറമ്പ്). വൈകിട്ട് 3.30 മുതല്‍ അഞ്ച് മണി വരെ - എം വിജിന്‍ - സി പി ഐ എം (കല്ല്യാശ്ശേരി), ഷിജിത്ത് കെ ഒ പി - സ്വത (തളിപ്പറമ്പ്).
മെയ് 27 - രാവിലെ 10.30 മുതല്‍ 12 മണി വരെ - എം പ്രദീപ് കുമാര്‍ - ഐ എന്‍ സി (പയ്യന്നൂര്‍). ഉച്ചക്ക് 12.30 മുതല്‍ 1.30 വരെ - എ പി ഗംഗാധരന്‍ - ബി ജെ പി (തളിപ്പറമ്പ്).
സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ സെക്ഷന്‍ കലക്ടറേറ്റ് (ഇ സെക്ഷന്‍)
മെയ് 25 - രാവിലെ 10.30 മുതല്‍ 12 മണി വരെ - അഡ്വ.സജീവ് ജോസഫ് - ഐ എന്‍ സി - (ഇരിക്കൂര്‍), എന്‍ കെ സുരേന്ദ്രന്‍ - സ്വത. (കണ്ണൂര്‍), കെ കെ അബ്ദുള്‍ ജബ്ബാര്‍ - എസ് ഡി പി ഐ (അഴീക്കോട്), ബഷീര്‍ കണ്ണാടിപ്പറമ്പ - എസ് ഡി പി ഐ (ധര്‍മ്മടം). ഉച്ചക്ക് 12 മണി മുതല്‍ 1.30 വരെ - രാമചന്ദ്രന്‍ കടന്നപ്പള്ളി - കോണ്‍ എസ് (കണ്ണൂര്‍), രശ്മി രവി - എസ് യു സി ഐ സി (അഴീക്കോട്), ചൊവ്വ രഘുനന്ദന്‍ - സ്വത. (ധര്‍മ്മടം). രണ്ട് മണി മുതല്‍ 3.30 വരെ - ജോയ് ജോണ്‍ - സ്വത. (ഇരിക്കൂര്‍), പി സതീശന്‍ - സ്വത. (കണ്ണൂര്‍), കെ രഞ്ജിത്ത് - ബി ജെ പി (അഴീക്കോട്). വൈകിട്ട് 3.30 മുതല്‍ അഞ്ച് മണി വരെ - ഷംഷാദ് ബാപ്പിറ - എസ് ഡി പി ഐ (കണ്ണൂര്‍), പിണറായി വിജയന്‍ - സി പി ഐ എം (ധര്‍മ്മടം).
മെയ് 26 - രാവിലെ 10.30 മുതല്‍ 12 മണി വരെ - സജി കുറ്റിയാനിമറ്റം - കേരള കോണ്‍ എം (ഇരിക്കൂര്‍), പി കെ ഗണേഷ് ബാബു - ന്യൂ ലേബര്‍ പാര്‍ട്ടി (കണ്ണൂര്‍), പവിത്രന്‍ കുരിക്കളോട്ട് - സ്വത. (അഴീക്കോട്). ഉച്ചക്ക് 12 മണി മുതല്‍ 1.30 വരെ - സതീശന്‍ പാച്ചേനി - ഐ എന്‍ സി (കണ്ണൂര്‍), വാളയാര്‍ ഭാഗ്യവതി - സ്വത. (ധര്‍മ്മടം). രണ്ട് മണി മുതല്‍ 3.30 വരെ - സാജന്‍ കുറ്റിയാനിമറ്റം - സ്വത. (ഇരിക്കൂര്‍), കെ വി സുമേഷ് - സി പി ഐ എം (അഴീക്കോട്), വാടി ഹരീന്ദ്രന്‍ - സ്വത. (ധര്‍മ്മടം). വൈകിട്ട് 3.30 മുതല്‍ അഞ്ച് മണി വരെ - വി പി പ്രസാദ് - സ്വത. (അഴീക്കോട്), സി രഘുനാഥന്‍ - ഐ എന്‍ സി (ധര്‍മ്മടം).
മെയ് 27 - രാവിലെ 10.30 മുതല്‍ 12 മണി വരെ - എം കെ ആനിയമ്മ - ബി ജെ പി (ഇരിക്കൂര്‍), പി വി രാമചന്ദ്രന്‍ - സ്വത. (കണ്ണൂര്‍), എം സുമേഷ് - സ്വത. (അഴീക്കോട്). ഉച്ചക്ക് 12 മണി മുതല്‍ 1.30 വരെ - അര്‍ച്ചന വണ്ടിച്ചാല്‍ - ബി ജെ പി (കണ്ണൂര്‍), സി പി മെഹ്റൂഫ് - സ്വത. (ധര്‍മ്മടം), രണ്ട് മണി മുതല്‍ 3.30 വരെ കെസി ചാക്കോ - സ്വത. (ഇരിക്കൂര്‍), കെ എം ഷാജി - ഐ യു എം എല്‍ (അഴീക്കോട്), 3.30 മുതല്‍ അഞ്ച് മണി വരെ - കെ എം ഷാജി മാമ്പ - സ്വത. (അഴീക്കോട്), സി കെ പത്മനാഭന്‍ - ബി ജെ പി (ധര്‍മ്മടം).
അക്കാദമിക് ഹാള്‍, കലക്ടറേറ്റ്
മെയ് 25 - രാവിലെ 10.30 മുതല്‍ 12 മണി വരെ - അഡ്വ.എ എന്‍ ഷംസീര്‍ - സി പി ഐ എം (തലശ്ശേരി), അബ്ദുള്ള പുതിയപറമ്പത്ത് - സ്വത. (കൂത്തുപറമ്പ്), റഫീക്ക് കീച്ചേരി - എസ് ഡി പി ഐ (മട്ടന്നൂര്‍), എസി ജലാലുദ്ദീന്‍ - എസ് ഡി പി ഐ (പേരാവൂര്‍). ഉച്ചക്ക് 12 മണി മുതല്‍ 1.30 വരെ - അഡ്വ.സണ്ണി ജോസഫ് - ഐ എന്‍ സി (പേരാവൂര്‍), ഉച്ചക്ക് രണ്ട് മണി മുതല്‍ 3.30 വരെ ഷംസീര്‍ ഇബ്രാഹിം - വെല്‍ഫെയര്‍ പാര്‍ട്ടി (തലശ്ശേരി), സി സദാനന്ദന്‍ മാസ്റ്റര്‍ - ബി ജെ പി (കൂത്തുപറമ്പ്), നാരായണ കുമാര്‍ - സ്വത. (പേരാവൂര്‍), വൈകിട്ട് 3.30 മുതല്‍ അഞ്ച് മണി വരെ കെ കെ ശൈലജ ടീച്ചര്‍ - സി പി ഐ എം (മട്ടന്നൂര്‍), ജോണ്‍ പള്ളിക്കമലയില്‍ - സെക്കുലര്‍ സെമോ. കോണ്‍ഗ്രസ് (പേരാവൂര്‍).
മെയ് 26 - രാവിലെ 10.30 മുതല്‍ 12 മണി വരെ - എം പി അരവിന്ദാക്ഷന്‍ - ഐ എന്‍ സി (തലശ്ശേരി), കെ പി മോഹനന്‍ കൈതവച്ചപറമ്പത്ത് - സ്വത. (കൂത്തുപറമ്പ്), എന്‍ എ അഗസ്തി - സ്വത. (മട്ടന്നൂര്‍), ഇ കെ സക്കീര്‍ - സ്വത. (പേരാവൂര്‍), ഉച്ചക്ക് 12 മണി മുതല്‍ 1.30 വരെ - കെ വി സക്കീര്‍ ഹുസൈന്‍ - സി പി ഐ എം (പേരാവൂര്‍), രണ്ട് മണി മുതല്‍ 3.30 വരെ - സി ഒ ടി നസീര്‍ - സ്വത. (തലശ്ശേരി), കെ പി മോഹനന്‍ - ലോക് താന്ത്രിക് ജനതാദള്‍ (കൂത്തുപറമ്പ്), സക്കീര്‍ ഹുസൈന്‍ - സ്വത. (പേരാവൂര്‍), വൈകിട്ട് 3.30 മുതല്‍ അഞ്ച് മണി വരെ - ഹരിദാസന്‍ - സ്വത. (തലശ്ശേരി), ഇല്ലിക്കല്‍ അഗസ്തി - ആര്‍ എസ് പി (മട്ടന്നൂര്‍), പി കെ സജി - ന്യൂ ലേബര്‍ പാര്‍ട്ടി (പേരാവൂര്‍).
മെയ് 27 - രാവിലെ 10.30 മുതല്‍ 12 മണി വരെ - അരവിന്ദാക്ഷന്‍ - സ്വത. (തലശ്ശേരി), മോഹനന്‍ കുത്തിപറമ്പത്ത് മീത്തല്‍ - സ്വത. (കൂത്തുപറമ്പ്) സണ്ണി മുത്തുകുളത്തേല്‍ - സ്വത. (പേരാവൂര്‍), ഉച്ചക്ക് 12 മണി മുതല്‍ 1.30 വരെ - സ്മിത ജയമോഹന്‍- ബി ജെ പി (പേരാവൂര്‍), രണ്ട് മണി മുതല്‍ 3.30 വരെ - അബ്ദുള്ള പൊട്ടക്കണ്ടി - ഐ യു എം എല്‍ (കൂത്തുപറമ്പ്), സണ്ണി വാഴക്കാമലയില്‍ - സ്വത. (പേരാവൂര്‍), വൈകിട്ട് 3.30 മുതല്‍ അഞ്ച് മണി വരെ - ബിജു ഏളക്കുഴി - ബി ജെ പി (മട്ടന്നൂര്‍)
- Log in to post comments