Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ കലാ-സാംസ്‌ക്കാരിക കൂട്ടായ്മയായ ‘നാട്ടില്‍ എവിടെയാ' സമാഹരിച്ച 1,08,639 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.
ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് ആര്‍. മഹേഷ് 2021 മെയ് മുതല്‍ പെന്‍ഷന്‍ ആകുന്നതുവരെ പ്രതിമാസം 1000 രൂപ ശമ്പളത്തില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന സാക്ഷ്യപത്രം സ്പാര്‍ക്കില്‍ രേഖപ്പെടുത്തി.
(പി.ആര്‍.കെ നമ്പര്‍.1274/2021)
 

date