Skip to main content

കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി

ജെ സി ഐ കണ്ണൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ കോർപറേഷനിലേക്ക് കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി. കണ്ണൂർ ചാപ്റ്റർ പ്രസിഡണ്ട് ജസിൽ ജയൻ കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനന് ഉപകരണങ്ങൾ കൈമാറി.
അഞ്ച് അണുനശീകരണ സ്പ്രേയറുകൾ, 200 ഗ്ലൗസുകൾ എന്നിവയാണ് നൽകിയത്.
ഡെപ്യൂട്ടി മേയർ കെ ശബീന, സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ. മാർട്ടിൻ ജോർജ്, പി കെ രാഗേഷ്, കൗൺസിലർ സാബിറ ടീച്ചർ, എം പി രാജേഷ്,  ജെസിഐ ഭാരവാഹികളായ ദിൽജിത്ത് കെ ശ്യാംകുമാർ,  എൻ റിജു എന്നിവർ പങ്കെടുത്തു.

date