Skip to main content

 കൊവിഡ് വാക്സിനേഷന്‍ 27 കേന്ദ്രങ്ങളില്‍

ജില്ലയില്‍ ഇന്ന് (മെയ് 26) വെരിഫിക്കേഷന്‍ കഴിഞ്ഞ്  മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 18 - 44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കുമായി  27 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ഇന്ന് (മെയ് 26) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെയാണ് പരിശോധന. കൊളക്കാട് സാന്തോം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തളിപ്പറമ്പ് ഐ എം എ ഹാള്‍, പുഞ്ചവയല്‍ ഡോ.അംബേദ്കര്‍ വായനശാല, അതിയടം വീരഞ്ചിറ എ കെ ജി വായനശാല ചെറുതാഴം, കുറ്റൂര്‍ മേനോന്‍കുന്ന് കോളനി (രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെ), കൊറവട്ടം സാംസ്‌കാരിക നിലയം (ഉച്ചക്ക് 1.30 മുതല്‍ വൈകിട്ട് നാല് മണി വരെ) എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

 

date