Post Category
അണുനശീകരണ സാമഗ്രികൾ കൈമാറി
കേരള സോപ്പ് മാനുഫാക്ച്വറേഴ്സ് അസോസിയേഷൻ (കെസ്മ) യുടെ നേതൃത്വത്തിൽ അണു നശീകരണ സാമഗ്രികൾ കൈമാറി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ജില്ലകളിലും അണു നശീകരണ സാമഗ്രികൾ വിതരണം ചെയ്യുന്നതിൻ്റെ ഭാഗമായാണ് ജില്ലയിൽ സാനിട്ടൈസർ, ഹാൻഡ് വാഷ്, മാസ്ക്, സോപ്പ് പൊടി തുടങ്ങിയ വസ്തുക്കൾ കൈമാറിയത്. ജില്ലാ കലക്ടർ ടിവി സുഭാഷിന് കെസ്മ ജില്ലാ പ്രതിനിധികളായ രാജു (ഡി യോ),ലത്തീഫ് (ലിംറ), ഉദ്ദേശ് (ഡാസിൽ), വിവേക് (സാസ്കോ), പരിമൾ ( സി എം സോപ്സ്) തുടങ്ങിയവർ ചേർന്നാണ് സാധനങ്ങൾ കൈമാറിയത്
date
- Log in to post comments