വയോശ്രേഷ്ഠ സമ്മാന്‍ 2018 അപേക്ഷ ക്ഷണിച്ചു
ഒക്‌ടോബര്‍ ഒന്ന് അന്താരാഷ്ട്ര വയോജന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വയോജനക്ഷേമ രംഗത്ത് സേവനം അനുഷ്ഠിച്ചിട്ടുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും മുതിര്‍ന്ന പൗരന്മാരുടെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടന, പഞ്ചായത്ത് എന്നിവര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വയോശ്രേഷ്ഠ സമ്മാന്‍ 2018 പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷില്‍ പൂരിപ്പിച്ച അപേക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിശദ വിവരം (ഇംഗ്ലീഷില്‍ തയ്യാറാക്കിയത്) ഫോട്ടോ പ്രസ് കട്ടിംഗുകള്‍ സഹിതം അതത് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ മെയ് 28 ന് മുമ്പ് ലഭിക്കണം. ഓരോ വിഭാഗത്തിലും ഉള്ള അപേക്ഷകള്‍ സര്‍ക്കാരിലേക്ക് അയയ്ക്കുകയും സാമൂഹ്യനീതി സെക്രട്ടറി തലത്തില്‍ പരിശോധനയ്ക്ക് ശേഷം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്യും. വിശദ വിവരങ്ങള്‍ക്ക് : www.swdkerala.gov.in.
പി.എന്‍.എക്‌സ്.1990/18
- Log in to post comments