Post Category
കാസര്‍കോട് റവന്യൂ ഡിവിഷന്‍ നാളെ യാഥാര്‍ത്ഥ്യമാക്കും
സപ്തഭാഷാ സംഗമഭൂമിയായ ജില്ലയിലെ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന കാസര്‍കോട് റവന്യൂ ഡിവിഷന്‍ യാഥാര്‍ത്ഥ്യമാവുന്നു. നാളെ (26)രാവിലെ 10.30 ന് കാസര്‍കോട് പോര്‍ട്ട് ഓഫീസ് അങ്കണത്തില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പു മനത്രി ഇചന്ദ്രശേഖരന്‍ കാസര്‍കേ#ാട് റവന്യൂ ഡിവിഷന്‍ നാടിന് സമര്‍പ്പിക്കും. എന്‍എ നെല്ലിക്കു#്‌ന് എംഎല്‍എ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എംപി മുഖ്യാതിഥി ആയിരിക്കും. എംഎല്‍എ മാരായ കെ കുഞ്ഞിരാമന്‍, പി ബി അബ്ദുള്‍ റസാഖ് എന്നിവരും മറ്റു ജനപ്രതിനിധികളും ഉദ്ഘാടന പരിപാടിയില്‍ സംബന്ധിക്കും. സംസ്ഥാനസര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ റവന്യൂ ഡിവിഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. പരിപാടിയില്‍ ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ സ്വാഗതവും കാഞ്ഞങ്ങാട് ആര്‍ഡിഒ സി ബിജു നന്ദിയും പറയും.
date
- Log in to post comments