Post Category
മൂന്നിയൂര്‍ കളിയാട്ടം : ജന പ്രതിനിധികികളുടെയും ക്ഷേത്ര ഭാര വാഹികളുടെയും യോഗം വിളിക്കും
നിപ വൈറസ് ആശങ്കയുടെ പശ്ചാത്തലത്തില്‍ മൂന്നിയുര്‍ കളിയാട്ട മഹോല്‍സവം കൂടുതല്‍ ജാഗ്രതയോടെയും ആരോഗ്യ- ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചും നടത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച് ചെയ്യുന്നതിന് ക്ഷേത്ര ഭാരവാഹികളുടെയും മേഖലയിലെ ജന പ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. മെയ് 26 വൈകിട്ട് മൂന്നിന് ജില്ലാ കലക്ടറുടെ ചേംബറിലാണ് യോഗം.
പ്രദേശത്തെ എം.എല്‍.എ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. നിപ വൈറസ് ആശങ്കയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ പ്രഖ്യാപിച്ച പഞ്ചായത്താണ് മൂന്നിയൂര്‍.
date
- Log in to post comments