വയോശ്രേഷ്ഠ സമ്മാന്‍ അപേക്ഷ ക്ഷണിച്ചു
മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനുവേണ്ടി സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍, വ്യക്തികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന 2018 ലെ 'വയോശ്രേഷ്ഠ സമ്മാന്‍' അവാര്‍ഡിന് പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി മികച്ച സേവനങ്ങള്‍ നല്‍കിയ ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, പഞ്ചായത്ത്, സ്വകാര്യ സ്ഥാപനങ്ങള്‍, പൊതു മേഖലാസ്ഥാപനങ്ങള്‍ എന്നിവക്ക് സ്ഥാപനങ്ങളുടെ വിഭാഗത്തിലും വിവിധ മേഖലകളില്‍ മികച്ച സേവനം കാഴ്ച വെച്ച മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വ്യക്തിഗത വിഭാഗത്തിലും അപേക്ഷ സമര്‍പ്പിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ 28-5-18 നകം മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ www.sjd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നോ 0483-2735324 എന്ന ഫോണ്‍ നമ്പറിലോ ലഭിക്കുന്നതാണ്.
- Log in to post comments