സ്‌ക്വാഡ് പരിശോധന : 78 സ്ഥാപനങ്ങള്‍ക്ക് പിഴ
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസീല്‍ദാര്‍മാര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ ജില്ലയില്‍ ഇന്നലെ (മെയ് 28) 78 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കരുനാഗപ്പള്ളി, നീണ്ടകര, കെ.എസ്. പുരം, ചവറ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 20 കേസുകളില്‍ പിഴയീടാക്കി. 98 പേര്‍ക്ക് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായ ബെന്‍സി മാത്യു, ജ്യോതിലാല്‍, ലില്ലി ഇഗ്നേഷ്യസ്, സജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കുന്നത്തൂരില്‍ തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. 58 കേസുകള്‍ക്ക് താക്കീത് നല്‍കുകയും 19 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുകയും ചെയ്തു.
കൊട്ടാരക്കരയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 123 കേസുകള്‍ക്ക് താക്കീത് നല്‍കുകയും 39 എണ്ണത്തിന് പിഴ ചുമത്തുകയും ചെയ്തു. ചിതറ, ഇളമാട്, മൈലം, കടയ്ക്കല്‍, ഇട്ടിവ, കൊട്ടാരക്കര, വെളിനല്ലൂര്‍, ഉമ്മന്നൂര്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
കൊല്ലത്ത് ഡെപ്യൂട്ടി തഹസീല്‍ദാര്‍ വിനു രാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് മാനദണ്ഡ ലംഘനം നടത്തിയ പാരിപ്പള്ളിയിലെ ഒരു വ്യാപാര സ്ഥാപനം പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി. പൂതക്കുളം, ചിറക്കര, കോട്ടപ്പുറം എന്നിവിടങ്ങളിലും പരിശോധന നടത്തി.
പുനലൂരില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ആര്‍. മോഹന്‍രാജിന്റെ നേതൃത്വത്തില്‍ അഞ്ചല്‍, കരവാളൂര്‍, ഏരൂര്‍, ഇടമുളയ്ക്കല്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 15 പേര്‍ക്ക് താക്കീത് നല്‍കി.
പത്തനാപുരം, പട്ടാഴി വടക്കേക്കര, പട്ടാഴി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 12 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ സജി എസ്. കുമാര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1301/2021)
- Log in to post comments