Post Category
ഇന്നലെ(മെയ് 29) 14965 പേര്‍ക്ക് വാക്സിന് നല്കി
ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(മെയ് 29) 14965 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് നല്കി. 109 ആരോഗ്യപ്രവര്‍ത്തകരും 2205 മുന്നണിപ്പോരാളികളും 94 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 18 നും 44 നും ഇടയിലുള്ള 553 പേരും 45 നും 59 നും ഇടയിലുള്ള 1307 പേരും 60 വയസിന് മുകളിലുള്ള 421 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 30 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 286 മുന്നണിപ്പോരാളികള്‍ക്കും 10 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 18 നും 44 നും ഇടയിലുള്ള ആറു പേര്‍ക്കും 45 നും 59 നും ഇടയിലുള്ള 6970 പേര്‍ക്കും 60 വയസിന് മുകളിലുള്ള 2974 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്കി.
(പി.ആര്.കെ നമ്പര്‍.1320/2021)
date
- Log in to post comments