Skip to main content

കോവിഡ് 2117, രോഗമുക്തി 1657

ജില്ലയില്‍ ഇന്നലെ(മെയ് 29) 2117 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1657 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 2163 പേര്‍ക്കും ഒന്‍പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 656 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-97, പുനലൂര്‍-86, കരുനാഗപ്പള്ളി-24, കൊട്ടാരക്കര-20 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ തൃക്കോവില്‍വട്ടം-133, ചിറക്കര-61, പെരിനാട്-55, തേവലക്കര-49, കുളത്തൂപ്പുഴ-48, ചവറ, നിലമേല്‍ എന്നിവിടങ്ങളില്‍ 45 വീതവും ഉമ്മന്നൂര്‍, മൈനാഗപ്പള്ളി പ്രദേശങ്ങളില്‍ 42 വീതവും ചിതറ-41, ഈസ്റ്റ് കല്ലട, പത്തനാപുരം എന്നിവിടങ്ങളില്‍ 37 വീതവും മയ്യനാട്-36,  തൊടിയൂര്‍, പൂതക്കുളം ഭാഗങ്ങളില്‍ 34 വീതവും ചാത്തന്നൂര്‍-32, കൊറ്റങ്കര-25, ആദിച്ചനല്ലൂര്‍-24, ഏരൂര്‍-22, കുലശേഖരപുരം-21, കരവാളൂര്‍, തെക്കുംഭാഗം, പ•ന, ശാസ്താംകോട്ട പ്രദേശങ്ങളില്‍ 20 വീതവും അഞ്ചല്‍, കടയ്ക്കല്‍, പിറവന്തൂര്‍, ശൂരനാട് സൗത്ത് എന്നിവിടങ്ങളില്‍ 19 വീതവും ഇട്ടിവ-18, വിളക്കുടി-17, തൃക്കരുവ-16, കല്ലുവാതുക്കല്‍, നെടുമ്പന ഭാഗങ്ങളില്‍ 15 വീതവും അലയമണ്‍, കുണ്ടറ, കുന്നത്തൂര്‍ പ്രദേശങ്ങളില്‍ 13 വീതവും തലവൂര്‍, പട്ടാഴി, വെളിയം എന്നിവിടങ്ങളില്‍ 12 വീതവും തഴവ, തെ•ല ഭാഗങ്ങളില്‍ 11 വീതവും നിലമേല്‍, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ 10 വീതവും ഇടമുളയ്ക്കല്‍, ഇളമ്പള്ളൂര്‍, കരീപ്ര, നെടുവത്തൂര്‍, മൈലം എന്നിവിടങ്ങളില്‍ എട്ടു വീതവും ആര്യങ്കാവ്, കുമ്മിള്‍, പനയം ഭാഗങ്ങളില്‍ ഏഴു വീതവും നീണ്ടകര, പവിത്രേശ്വരം, പേരയം, വെസ്റ്റ് കല്ലട പ്രദേശങ്ങളില്‍ ആറു വീതവും ഇളമാട്, കുളക്കട എന്നിവിടങ്ങളില്‍ അഞ്ചു വീതവും  ആലപ്പാട്, ഓച്ചിറ, വെട്ടിക്കവല ഭാഗങ്ങളില്‍ നാലു വീതവും പൂയപ്പള്ളി, മേലില എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ നമ്പര്‍.1322/2021)
 

date