പട്ടിക വര്‍ഗ്ഗ കോളനികളില്‍ വിദഗ്ദ ചികില്‍സ ലഭ്യമാക്കുന്നതിന് ടെലി മെഡിസിന്‍ സംവിധാനം ഏര്‍പ്പെടുത്തും- ജില്ലാ കലക്ടര്‍.
ജില്ലയിലെ പട്ടിക വര്‍ഗ്ഗ കോളനികളില്‍ രോഗികള്‍ക്ക് വിദഗ്ദ ചികില്‍സ ലഭ്യമാക്കുന്നതിന് ടെലി മെഡിസിന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ജില്ലയിലെ ഇ-ഗവേണ്‍സ് സൗകര്യങ്ങള്‍ അവലോകനം ചെയ്യുന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ഇതിനായി കോളനികളില്‍ പാരാമെഡിക്കല്‍ സ്റ്റാഫിന്റെ സേവനം ഉപയോഗിക്കും. പദ്ധതി നടത്തിപ്പിന് ബി.എസ്.എന്‍.എല്ലുമായി ധാരണയുണ്ടാക്കും. നെടുങ്കയം കോളനിയില്‍ ഒരു അക്ഷയ സെന്റര്‍ തുടങ്ങുന്നതിനും തീരുമാനമായി.
ജില്ലാ കലക്ടര്‍ക്ക് താലൂക്ക് ഓഫിസുകളുമായുള്ള ദൈനദിനം ഇടപെടലുകള്‍ വേഗത്തിലും സുതാര്യവുമാക്കുന്നതിനായി കലക്‌ട്രേറ്റും താലൂക്കുകളുമായി വീഡിയോ കോണ്‍ഫ്രന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍ അറിയിച്ചു. നിലവില്‍ താലൂക്ക് തല അവലോകനങ്ങള്‍ക്ക് മാത്രമായി ജില്ലാ കലക്ടര്‍ കലക്‌ട്രേറ്റില്‍ യോഗം വിളിച്ചു ചേര്‍ക്കുകയാണ് പതിവ്. ഇതു സമയ നഷ്ടവും ജോലി സമയം നഷ്ടപ്പെടുന്നേതിനും കാരണമായിരുന്നു..
നിലവില്‍ തിരൂരങ്ങാടി താലൂക്കില്‍ ഗുണഭോക്താക്കള്‍ക്ക് അനൂകല്യങ്ങള്‍ ന ല്‍കുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റവെയര്‍ പരീക്ഷണാടിസ്ഥാനത്തില്‍മുഴുവന്‍ താലൂക്കുകളിലും ഉപയോഗിക്കും. ടി.ബി.,ക്യാനസര്‍,കുഷ്ഠ എന്നിവക്ക് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന ആനൂകൂല്യ അതി വേഗത്തില്‍ ലഭ്യമാക്കുന്നിതിന് തിരൂരങ്ങാടി തഹസില്‍ദാര്‍ പി.ഷാജുവാണ് ഈ സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുത്തത്. ഗുണഭോക്താക്കള്‍ ആനൂകൂല്യ സംബന്ധിച്ചുള്ള വിവരം എസ്.എം.എസ്. വഴി നേരത്തെ ലഭ്യമാക്കാന്‍ ഇതു വഴി സാധിക്കും.
പെരിന്തല്‍മണ്ണ ഏറനാട് താലൂക്ക് ഓഫിസുകളില്‍ ഇ-ഓഫിസ് സംവിധാന ഉടന്‍ നടപ്പിലാക്കും. തിരൂര്‍ ആര്‍.ഡി.ഓഫിസില്‍ ജൂലൈ മാസത്തിലും പദ്ധതി പൂര്‍ണമായി നടപ്പിലാക്കും. നിലവില്‍ കലക്‌റേറ്റിലും പെരിന്തല്‍മണ്ണ ആര്‍.ഡി.ഓഫിസലുമാണ് ഇ - ഓഫിസ് സംവിധാനം പൂര്‍ണമായും നടപ്പിലാക്കിയിരിക്കുന്നത്. കടലാസ് രഹിത ഫയല്‍ സംവിധാനമാണ് ഇ- ഓഫിസ്. താലൂക്ക് ഓഫിസുകളിലെ ബയോമെട്രിക്ക് പഞ്ചിംഗ് സിസ്റ്റം ഒക്‌ടോബര്‍ ഒന്നിനകം സ്പാര്‍ക്ക് വഴി ബന്ധിപ്പിക്കുന്നതിനും തീരുമാനമായി.
കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ അസി.കലക്ടര്‍ വികല്‍പ് ഭരത് രാജ്, എന്‍.ഐ.സി. ജില്ലാ കോഡിനേറ്റര്‍ പ്രതീഷ് കെ.പി., എ.ഡി.എം. വി.രാമചന്ദ്രന്‍ ഡപ്യുട്ടി കലക്ടര്‍മാരായ ഡോ.ജെ.യു.അരുണ്‍, എ.നിര്‍മ്മലകുമാരി, ആര്‍.ഡി.. മോബി.ജെ, അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ ഇഷാഖ് കെ.വി.എം. തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments