Skip to main content

രോഗവ്യാപനം കുറഞ്ഞ മേഖലകളിലെ അധിക നിയന്ത്രണം ഒഴിവാക്കി

രോഗവ്യാപനം നിയന്ത്രണ വിധേയമായ ഇളമ്പള്ളൂര്‍, നിലമേല്‍, മൈലം, അലയമണ്‍, ഉമ്മന്നൂര്‍, കുണ്ടറ ഗ്രാമപഞ്ചായത്തുകളിലും പുനലൂര്‍ മുനിസിപ്പാലിറ്റിയിലും ഏര്‍പ്പെടുത്തിയിരുന്ന അധിക നിയന്ത്രണങ്ങള്‍ ഇന്നലെ(മെയ് 31) രാവിലെ ആറു മുതല്‍ പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
കൊല്ലം കോര്‍പ്പറേഷനിലെ ഏഴു മുതല്‍ 11 വരെയും 34 മുതല്‍ 41 വരെയുമുള്ള ഡിവിഷനുകളിലും തൃക്കോവില്‍വട്ടം, തൃക്കരുവ, പ•ന, ചവറ, തെക്കുംഭാഗം, തൊടിയൂര്‍, തലവൂര്‍, കരവാളൂര്‍ പഞ്ചായത്തുകളിലും ഏര്‍പ്പെടുത്തിയിരുന്ന അധിക നിയന്ത്രണങ്ങള്‍ തുടരും.
(പി.ആര്‍.കെ നമ്പര്‍.1329/2021)

 

date