സ്‌ക്വാഡ് പരിശോധന: 42 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 42 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കരുനാഗപ്പള്ളി താലൂക്കിലെ കരുനാഗപ്പള്ളി, ചവറ, ക്ലാപ്പന, നീണ്ടകര, തഴവ, തേവലക്കര എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആറു കേസുകളില്‍ പിഴയീടാക്കി. 70 എണ്ണത്തിന് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായ ബെന്‍സി മാത്യു, ലില്ലി ഇഗ്‌നേഷ്യസ്, സജികുമാര്‍, ജ്യോതിലക്ഷ്മി, ഹരീന്ദ്ര കുമാര്‍, ജലന്ധര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കൊട്ടാരക്കരയിലെ നെടുവത്തൂര്‍, പുത്തൂര്‍, കുളക്കട, കലയപുരം തുടങ്ങിയ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ മാനദണ്ഡലംഘനം കണ്ടെത്തിയ 25 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി. 127 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ എസ്. ശ്രീകണ്ഠന്‍ നായര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ ജി. അജേഷ്, സതീഷ് കെ. ഡാനിയല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കുന്നത്തൂരില്‍ തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്റെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെയും നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തിയ 11 സ്ഥാപനങ്ങളില്‍ നിന്നും പിഴയീടാക്കി. 74 കേസുകള്‍ക്ക് താക്കീത് നല്‍കി.
പുനലൂരില്‍ തഹസീല്‍ദാര്‍ പി.വിനോദ് രാജിന്റെ നേതൃത്വത്തില്‍ ആര്യങ്കാവ്, തെ•ല, കുളത്തുപ്പുഴ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 21 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
പത്തനാപുരം, പിടവൂര്‍, കുന്നിക്കോട് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ ഒന്‍പത് സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ സജി.എസ്.കുമാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കൊല്ലത്ത് തഹസീല്‍ദാര്‍ വിജയന്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ സി. ദേവരാജന്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ടൗണ്‍ മേഖലയില്‍ പരിശോധന നടത്തി.
(പി.ആര്‍.കെ നമ്പര്‍.1332/2021)
- Log in to post comments