Skip to main content

ശുചീകരണവും പ്രതിരോധവും ഊര്‍ജിതമാക്കി കോര്‍പ്പറേഷന്‍

മഴക്കാല പൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങളും പകര്‍ച്ചവ്യാധി പ്രതിരോധവും ഊര്‍ജിതമാക്കി കൊല്ലം കോര്‍പ്പറേഷന്‍. ജൂണ്‍ നാല്, അഞ്ച് തീയതികളില്‍ തൊഴിലിടങ്ങളും പൊതുസ്ഥലങ്ങളും ആറിന് വീടും പരിസരവും എന്ന ക്രമത്തില്‍ ശുചീകരണം നടത്തും. ജൂണ്‍ അഞ്ചിന് രാവിലെ എട്ടിന്  ആശ്രാമം മൈതാനം വൃത്തിയാക്കി വൃക്ഷത്തൈകള്‍ നടുന്നതിന്റെ കോര്‍പ്പറേഷന്‍തല ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കും. എല്ലാ ഡിവിഷനുകളിലും 200 തൈകള്‍ വീതം നടും. ഓടകള്‍ വൃത്തിയാക്കുന്നതും കാടും പടലങ്ങളും നീക്കംചെയ്യുന്നതും അടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് നിലവില്‍ നടത്തുന്നത്. വീടും പരിസരവും മാലിന്യമുക്തമാക്കി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കണമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് അറിയിച്ചു.
 (പി.ആര്‍.കെ നമ്പര്‍.1335/2021)
 

date