Post Category
സ്‌ക്വാഡ് പരിശോധന: അഞ്ച് സ്ഥാപനങ്ങള്‍ക്ക് പിഴ
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന സ്‌ക്വാഡ് പരിശോധനയില്‍ ഇന്നലെ (ജൂണ്‍ 1)അഞ്ച് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. തഹസീല്‍ദാര്‍മാര്‍, പോലീസ്, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവരുള്‍പ്പെട്ട സംഘങ്ങളാണ് പരിശോധന നടത്തുന്നത്.
തഹസീല്‍ദാര്‍ കെ.ഓമനക്കുട്ടന്റെ നേതൃത്വത്തില്‍ കുന്നത്തൂര്‍, പോരുവഴി, ഭരണിക്കാവ്, ശാസ്താംകോട്ട, നെടിയവിള എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 47 പേര്‍ക്ക് താക്കീത് നല്‍കുകയും അഞ്ച് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.
പത്തനാപുരം, പിടവൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ എട്ടുപേര്‍ക്ക് താക്കീതു നല്‍കി. ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജോണ്‍ പ്രിന്‍സ് പരിശോധനയില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1338/2021)
date
- Log in to post comments