കോവിഡ് പ്രതിരോധം 1270 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ആരോഗ്യ കിറ്റുകള്‍ നല്കി
ജില്ലയിലെ ആദിവാസി കോളനികളില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആര്യങ്കാവ്, അച്ചന്‍കോവില്‍, കുളത്തൂപ്പുഴ എന്നിവിടങ്ങളിലെ 10 കോളനികളിലെ 1270 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ആരോഗ്യ കിറ്റുകള്‍ വിതരണം ചെയ്തു. എന്‍ 95 മാസ്ക്, സര്‍ജിക്കല്‍ മാസ്ക്, സാനിറ്റൈസര്‍, വിറ്റാമിന്‍ ഗുളിക, ഗ്ലൗസ്, കൊതുകിനെ പുകയ്ക്കുന്ന പൊടി എന്നിവയടങ്ങുന്നതാണ് കിറ്റ്. ബ്ലോക്ക് പരിധിയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പള്‍സ് ഓക്സിമീറ്ററുകളും വിതരണം ചെയ്തു. അഞ്ചല്‍ ഗവ. ഈസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.സി.യില്‍ 40 കോവിഡ് രോഗികളെ പരിചരിച്ചു വരുന്നുണ്ടെന്നും പ്രസിഡന്റ് രാധാ രാജേന്ദ്രന് പറഞ്ഞു.
കൊല്ലം നഗരസഭയുടെ കീഴില്‍ ടൗണ്‍ ഹാളില്‍ പ്രവര്‍ത്തിച്ചു വരുന്ന സമൂഹ അടുക്കള മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ എന്നിവര്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ•ാര്‍, കോര്പ്പറേഷന് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനാപുരം ഗ്രാമപഞ്ചായത്തിലെ 19 വാര്‍ഡുകളിലായി 40 പള്‍സ് ഓക്സി മീറ്ററുകള്‍ വിതരണം ചെയ്തു. പത്തനാപുരം പ്രവാസി അസോസിയേഷന് 100 പി. പി. ഇ.കിറ്റുകള്‍ സംഭാവന നല്കി. നിലവില്‍ സി.എഫ്.എല്‍.ടി.സിയില്‍ 29 രോഗികളും ഡി.സി.സിയില്‍ 19 രോഗികളും ഉണ്ട്. ഇതുവരെ 12941 പേര്‍ക്ക് വാക്സിന് നല്‍കിയതായും പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു പറഞ്ഞു.
പുനലൂര്‍ നഗരസഭയില്‍ കോവിഡ് വ്യാപന സാധ്യത കൂടി മുന്നില്‍ കണ്ട് ജൂണ്‍ നാലു മുതല്‍ ആറു വരെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. അന്‍പതു വീടുകള്‍ ക്ലസ്റ്ററുകള്‍ ആയി തിരിച്ച് ആണ് ശുചീകരണം. കുടുംബശ്രീ, ആര്.ആര്.ടി., പൊതു പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ചു പേര്‍ക്കാണ് ഒരു ക്ലസ്റ്ററിന്റെ ചുമതല. മെയ് 31 ന് കക്കോട് ലൈബ്രറിയില്‍ 37 പേര്‍ക്ക് കോവിഡ് ആന്റിജന്‍ പരിശോധന നടത്തി. നാലു പോസീറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സി.എഫ്.എല്‍.ടി.സി.യില്‍ 56 പേര് ചിക്ത്സയിലുണ്ട്. കേളങ്കാവ്, നെല്ലിപ്പള്ളി എന്നിവിടങ്ങളിലെ ഡി.സി.സികളില്‍ എട്ടു പേര് ചികിത്സയില്‍ ഉണ്ടെന്ന് ചെയര്‍പേഴ്സണ്‍ നിമ്മി എബ്രഹാം പറഞ്ഞു.
(പി.ആര്.കെ നമ്പര്‍.1346/2021)
- Log in to post comments