Skip to main content

ഇന്നലെ(ജൂണ്‍ 1) 15298 പേര്‍ക്ക് വാക്സിന്‍ നല്‍കി

ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ജൂണ്‍ 1) 15298 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. 107 ആരോഗ്യപ്രവര്‍ത്തകരും 2187 മുന്നണിപ്പോരാളികളും മൂന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 18 നും 44 നും ഇടയിലുള്ള 1574 പേരും 45 നും 59 നും ഇടയിലുള്ള 7218 പേരും 60 വയസിന് മുകളിലുള്ള 3560 പേരും ആദ്യ ഡോസ് സ്വീകരിച്ചു. ഒരു ആരോഗ്യപ്രവര്‍ത്തകനും 70 മുന്നണിപ്പോരാളികള്‍ക്കും നാല് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 18 നും 44 നും ഇടയിലുള്ള 16 പേര്‍ക്കും 45 നും 59 നും ഇടയിലുള്ള 369 പേര്‍ക്കും 60 വയസിന് മുകളിലുള്ള 189 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.
(പി.ആര്‍.കെ നമ്പര്‍.1348/2021

date