Skip to main content

മോഡല്‍ റസിഡന്‍ഷ്യല്‍  സ്ക്കൂള്‍ പ്രവേശനത്തിനായുള്ള മത്സര പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു

  എറണാകുളം: പട്ടികജാതി പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ വിവിധ മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളുകളില്‍ 2021-22 അധ്യയനവര്‍ഷം അഞ്ച്, ആറ് ക്ലാസ്സുകളില്‍ പ്രവേശനം നേടുന്നതിനുള്ള മത്സ പരീക്ഷയ്ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. 
  രക്ഷകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പ്രാക്തന ഗോത്ര വിഭാഗക്കാരെ (കാടര്‍, കൊറഗര്‍, കാട്ടുനായ്ക, ചേലനായ്ക, കുറുമ്പര്‍) വാര്‍ഷിക കുടുംബ വരുമാന പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍, അപേക്ഷാ ഫോറങ്ങള്‍ എന്നിവ ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ,  ബ്ലോക്ക്, മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ പട്ടികജാതി വികസന ഓഫീസുകള്‍, ‍ ‍ട്രൈബല്‍ ഡെവലപ്പ്മെന്‍റ് ഓഫീസ്, മൂവാറ്റുപുഴ, ആലുവ, ഇടമലയാര്‍ ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി  ഈ മാസം 10.
   പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജാതി, വരുമാനം, ഇപ്പോള്‍ പഠിക്കുന്ന ക്ലാസ്, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാര്‍ത്ഥികള്‍ നിലവില്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നും ലഭ്യമാകുന്ന ഗ്രേഡ് റിപ്പോര്‍ട്ട് എന്നിവ സഹിതം പ്രൊമോട്ടര്‍മാര്‍ മുഖേനയോ നേരിട്ടോ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളുകളിലെ സീനിയര്‍ സൂപ്രണ്ട്, ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫീസര്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കണം. 
  പ്രവേശനം ക്ഷണിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളുകള്‍.  ആലുവ എം.ആര്‍.എസ് (ആണ്‍) മീഡിയം- മലയാളം, പുന്നപ്ര എം.ആര്‍.എസ് (പെണ്‍) മീഡിയം - മലയാളം, വടക്കാഞ്ചേരി എം.ആര്‍.എസ് (ആണ്‍) മീഡിയം - മലയാളം, ചേലക്കര എം.ആര്‍.എസ് (ആണ്‍) മീഡിയം - ഇംഗ്ലീഷ്, തൃത്താല എം.ആര്‍.എസ് (പെണ്‍) മീഡിയം - മലയാളം, കുഴല്‍മന്ദം - എം.ആര്‍.എസ് (ആണ്‍) മീഡിയം- ഇംഗ്ലീഷ്, മരുത്തോന്‍കര എം.ആര്‍.എസ് (പെണ്‍) മീഡിയം - ഇംഗ്ലീഷ്, പെരിങ്ങോം എം.ആര്‍.എസ് (ആണ്‍) മീഡിയം - മലയാളം, വെള്ളച്ചാല്‍ എം.ആര്‍.എസ് (ആണ്‍) മീഡിയം - മലയാളം

date