Skip to main content

ജീവനക്കാര്‍ ആധാര്‍ നമ്പര്‍ യു.എ.എനുമായി ബന്ധിപ്പിക്കണം

ഈ മാസം മുതല്‍ പ്രോവിഡന്റ് ഫണ്ട് വിഹിതം അടയ്ക്കുന്നതിന് ജീവനക്കാര്‍ നിര്‍ബന്ധമായും ആധാര്‍ നമ്പര്‍ യു.എ.എനുമായി ബന്ധിപ്പിക്കണമെന്ന് റീജിയണല്‍ പി.എഫ് കമ്മീഷണര്‍ അറിയിച്ചു. ജീവനക്കാര്‍ ആധാര്‍ നമ്പര്‍ ബന്ധിപ്പിച്ചിട്ടുണ്ടന്ന് തൊഴിലുടമകള്‍ ഉറപ്പാക്കണം. മെമ്പര്‍ പോര്‍ട്ടലിലും ഉമാംഗ് ആപ്പിലും ലഭ്യമായ ഇ-കെ.വൈ.സി. വഴിയും ആധാര്‍ ബന്ധിപ്പിക്കാം. ഇത് പരിശോധിച്ച് സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഉറപ്പുവരുത്തണം. ഫോണ്‍-04742767645, 04742764980.
(പി.ആര്‍.കെ നമ്പര്‍.1354/2021)

date