Skip to main content

സ്റ്റുഡിയോ-ഫോട്ടോസ്റ്റാറ്റ്-സ്‌ക്രാപ്പ്  സ്ഥാപനങ്ങള്‍ക്ക് നിബന്ധനകളോടെ പ്രവര്‍ത്തിക്കാം

ജില്ലയിലെ എല്ലാ ഫോട്ടോ സ്റ്റുഡിയോകള്‍ക്കും ഫോട്ടോസ്റ്റാറ്റ് കടകള്‍ക്കും സ്‌ക്രാപ്പ്(പാഴ് വസ്തു) വ്യാപാരസ്ഥാപനങ്ങള്‍ക്കും നിശ്ചിത ദിവസങ്ങളില്‍ നിബന്ധനകളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. സ്റ്റുഡിയോകള്‍ക്കും ഫോട്ടോസ്റ്റാറ്റ് കടകള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലു വരെയാണ് പ്രവര്‍ത്തനാനുമതി. സ്‌ക്രാപ്പ് വ്യാപാരസ്ഥാപനങ്ങള്‍ക്ക് ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് മൂന്നു വരെ പ്രവര്‍ത്തിക്കാം.
(പി.ആര്‍.കെ നമ്പര്‍.1357/2021)
 

date