Skip to main content

കമ്മട്ടിപ്പാടം, പി ആൻഡ് ടി,  ഉദയ കോളനികളിൽ  കോവിഡ് വാക്സിനേഷന് പ്രത്യേക  സൗകര്യം ഒരുക്കും

  എറണാകുളം: കൊച്ചി നഗരസഭയിലെ  കമ്മട്ടിപ്പാടം, പി ആന്റ് ടി,  ഉദയ കോളനികളിൽ  കോവിഡ് വാക്സിനേഷന് പ്രത്യേക  സൗകര്യം ഒരുക്കുമെന്ന്  ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ജില്ലയിലെ വാക്സിനേഷൻ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ കളക്ടർ അഭിപ്രായപ്പെട്ടു.  
    കൊച്ചി കോർപ്പറേഷൻ പരിധിയിലെ 5, 13, 14, 21, 31, 32, 34, 43, 44 , 45, 53, 54, 64, 69, 70 ഡിവിഷനുകളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി. തൃക്കാക്കര നഗരസഭയിലെ 18, 21 ഡിവിഷനുകളെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. 
   ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയർ എം. അനിൽകുമാർ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, ആരോഗ്യ വകുപ്പ്, പോലീസ് ഉൾപ്പെടെ  വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.

date