Skip to main content

ഹാഷ് ടാഗ്-ഓണ്‍ലൈന്‍ സമ്മര്‍ ക്യാമ്പുകള്‍

കോവിഡ് കാലത്ത് കുട്ടികള്‍ക്ക് മാനസിക-സാമൂഹിക പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ശിശുസംരക്ഷണ വകുപ്പ് നടത്തുന്ന കലാമത്സരങ്ങള്‍ ഉള്‍പെടുത്തിയ ഹാഷ് ടാഗ് ക്യാമ്പ് സര്‍ഗവസന്തം 2021 നും മൂന്ന് ദിവസത്തെ ഓണ്‍ലൈന്‍ സമ്മര്‍ ക്യാമ്പിലും പങ്കെടുക്കാം. ആറു മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്കാണ് അവസരം. മത്സരയിനങ്ങളും പങ്കെടുക്കുന്നതിന് ബന്ധപ്പെടേണ്ട നമ്പറുകളും ചുവടെ. കളര്‍ ഓഫ് ഫ്യൂച്ചര്‍(ചിത്ര രചന, പെന്‍സില്‍, 9400547228), സിനിമാറ്റിക്, ഫ്യൂഷന്‍ ഡാന്‍സ്(8943333560), ക്രാഫ്റ്റ്(9746077346), വീഡിയോഗ്രഫി(7034701655), പ്രാണ(ആരോഗ്യ ശുചിത്വം, 9744513693), ക്രിയേറ്റീവ് ലാബ്(സയന്‍സ്, ക്രാഫ്റ്റ് മേഖലയിലെ നൂതന നിര്‍മിതികള്‍ തയാറാക്കുന്നത്, 8086859808), ചലഞ്ച് എ ഫാമിലി(കുടുംബാംഗങ്ങളോടൊപ്പമുള്ള ഏതൊരു പ്രവര്‍ത്തനവും), ഐ ക്യാന്‍(ഓണ്‍ലൈന്‍ മത്സരങ്ങള്‍, 9496497228). ഓണ്‍ലൈന്‍ സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികള്‍  https://forms.gle/ZiM8pYJTQU4aQCie6  ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.
(പി.ആര്‍.കെ നമ്പര്‍.1362/2021)

date