സെന്റിനല്‍ നിരീക്ഷണം വര്‍ധിപ്പിക്കും-ജില്ലാ കലക്ടര്‍
രോഗവ്യാപനം കൂടിയ മേഖലകളില്‍ പരിശോധനകള്‍ നടത്തി വ്യാപന തീവ്രത കൃത്യമായി കണക്കാക്കാന്‍ സാധിക്കുന്ന സെന്റിനല്‍ നിരീക്ഷണം ജില്ലയില്‍ വര്‍ധിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് അറിയിച്ചത്.
കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ റസിഡന്റ്സ് അസോസിയേഷനുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശമുണ്ട്. വ്യാപാര സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ ഓഫീസുകളിലെയും ലിഫ്റ്റുകള്‍ കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തണം. ജില്ലയിലെ വര്‍ക്ക് ഷോപ്പുകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാമെന്ന് കലക്ടര്‍ അറിയിച്ചു. കാലവര്‍ഷം ആരംഭിച്ചതിന്റെ പാശ്ചാത്തലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കര്യക്ഷമമാക്കണം. മാലിന്യനിക്ഷേപം നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം, കലക്ടര്‍ വ്യക്തമാക്കി.
സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന്‍, റൂറല്‍ പോലീസ് മേധാവി കെ. ബി. രവി, ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ.അരുണ്‍ എസ്. നായര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. ശ്രീലത, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1366/2021)
- Log in to post comments