ന്യൂന പക്ഷ വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ സ്ഥിരതാമസക്കാരായ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ചെറുകിട വ്യവസായങ്ങള്‍, സേവന സ്ഥാപനങ്ങള്‍ എന്നിവ തുടങ്ങുന്നതിനും സ്വയം തൊഴില്‍ ആവശ്യത്തിനായി വാഹനങ്ങള്‍ വാങ്ങുന്നതിനും ഇരുപത് ലക്ഷം രൂപ വരെ വായ്പ നല്കുന്നു. പലിശ നിരക്ക് ആറ് ശതമാനം. വായ്പാ തുക 60 തുല്യപ്രതിമാസ തവണകളായി തിരിച്ചടക്കണം. കുടുംബ വാര്‍ഷിക വരുമാനം നഗര പ്രദേശങ്ങളില്‍ 1,20,000 രൂപയില്‍ താഴെയും ഗ്രാമ പ്രദേശങ്ങളില്‍ 98,000/രൂപയില്‍ താഴെയും ആയിരിക്കണം.
വായ്പക്കു മതിയായ വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കണം. അപേക്ഷാ ഫോം എല്ലാ പ്രവര്‍ത്തി ദിവസവും വൈകുന്നേരം മൂന്നു മണി വരെ മലപ്പുറം മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ ജൂണ്‍ 15നകം സമര്‍പ്പിക്കണം. ഫോണ്‍: 0483 2734114 തിരൂര്‍, നിലമ്പൂര്‍ എന്നീ താലൂക്കുകളിലുള്ളവര്‍ക്ക് ബന്ധപ്പെട്ട താലൂക്ക്തല ഓഫീസില്‍ നിന്നും വായ്പ ലഭിക്കും ംലയ : സയെരറര.രീാ
(എം.പി.എം 1373/2018)
സ്വയം തൊഴില്‍ സംരംഭം - ജില്ലയില്‍ രണ്ടു വര്‍ഷത്തിനിടെ അനുവദിച്ചത് അഞ്ചര കോടി.
തൊഴിലില്ലായ്മ വേതനം 1393 പേര്‍ക്ക് 3.5 കോടി
യുവജനങ്ങള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ആശ്വാസമായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രണ്ടു വര്‍ഷത്തിനിടെ ജില്ലാ എംപ്ലോയ്‌മെന്റ് എകസ്‌ചേഞ്ച് മുഖേനെ സ്വയം തൊഴില്‍ സംരംഭം ആരംഭിക്കാനായി അനുവദിച്ചത് 56274245 രൂപ. ഇതേസമയം 36152700 രൂപ തൊഴിലില്ലായ്മ വേതനം ഇനത്തിലും വിതരണം ചെയ്തു.
916 പേര്‍ക്കായാണ് സ്വയം തൊഴില്‍ ആരംഭിക്കാന്‍ 56274245 രൂപ സഹായം അനുവദിച്ചത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 440 ഗുണഭോക്താക്കള്‍ക്കായി 35260395 രൂപയും 2017-18 ല്‍ 476 പേര്‍ക്കായി 21013850 രൂപയുമാണ് അനുവദിച്ചത്. 2016-17 ല്‍ ശരണ്യ പദ്ധതിയില്‍ 329 ഗുണഭോക്താക്കള്‍ക്കായി 1,64,50,000 രൂപയും ബഹുവിധ സേവന കേന്ദ്രങ്ങള്‍ക്കായി 12 പേര്‍ക്ക് 99,60,395 രൂപയും കെസ്‌റു പദ്ധതിയില്‍ 83 പേര്‍ക്ക് 80,50,000 രൂപയും കൈവല്യ പദ്ധതി പ്രകാരം 16 പേര്‍ക്കായി 8,00,000 രൂപയുമാണ് അനുവദിച്ചത്. 2017-18 ല്‍ ശരണ്യ പദ്ധതിയില്‍ 304 ഗുണഭോക്താക്കള്‍ക്കായി 1.52 കോടി രൂപയും ബഹുവിധ സേവന കേന്ദ്രങ്ങള്‍ക്കായി 38 പേര്‍ക്ക് 32,05,070 രൂപയും കെസ്‌റു പദ്ധതിയില്‍ 134 പേര്‍ക്ക് 26,08,780 രൂപയുമാണ് അനുവദിച്ചത്.
2016- 17 സാമ്പത്തിക വര്‍ഷം വൊക്കേഷണല്‍ ഗൈഡന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കു 1,32,700 രൂപ ചെലവഴിച്ചു. ഇതിലൂടെ 5306 ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിച്ചു. 2017- 18 ല്‍ 4,11,632 രൂപ ചെലവഴിച്ചു. ഇതിലൂടെ 4432 ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിച്ചു.
രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി 36152700 രൂപ തൊഴിലില്ലായ്മ വേതനം ഇനത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥപനങ്ങള്‍ മുഖേന വിതരണം ചെയ്തു. 2016-17 ല്‍ 16150 പേര്‍ക്കായി 2,79,27,440 രൂപയും 2017-18 ല്‍ 15,340 പേര്‍ക്കായി 82,25,260 രൂപയുമാണ് അനുവദിച്ചത്.
2016 മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെയായി 1393 പേര്‍ക്ക് വിവിധ തലങ്ങളിലായി ജോലി നല്‍കിക്കഴിഞ്ഞു. 2016 ല്‍ 481 പേര്‍ക്കും 2017 ല്‍ 725 പേര്‍ക്കും 2018 ല്‍ 187 പേര്‍ക്കും ജോലി നല്‍കി. ഇതില്‍ 192 പേര്‍ക്ക് ഫുള്‍ ടൈം സ്ഥിരം നിയമനവും 988 പേര്‍ക്ക് ഫുള്‍ ടൈം താല്‍ക്കാലികമായും നിയമനം നല്‍കി. 213 പേര്‍ക്ക് പാര്‍ട്ട് ടൈം സ്ഥിര നിയമനമാണ് നല്‍കിയത്.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ തൊഴിലന്വേഷകര്‍ക്കായി ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ച എംപ്ലോയബിലിറ്റി സെന്റര്‍ മികച്ച സേവനമാണ് കാഴ്ച്ചവെച്ചത്. 1988 ഉദ്യോഗാര്‍ത്ഥികള്‍ ഇതിനകം സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1476 പേര്‍ക്ക് ഇതിനകം വിവിധ മേഖലകളിലായി പരിശീലനം നല്‍കാനായി. ഇവരില്‍ 188 പേര്‍ക്ക് തൊഴില്‍ നല്‍കാനും സെന്ററിനു കഴിഞ്ഞു. സെന്റര്‍ മുഖേനെ ഈ മാസം നടന്ന ജോബ് ഫെയറില്‍ 1422 ഉദ്യോഗാര്‍ത്ഥികളും പങ്കെടുത്തു. 40 ഓളം തൊഴില്‍ദാതാക്കളും പങ്കടുത്തു. 32 പേര്‍ക്ക് തൊഴില്‍ നല്‍കാനായി. 735 പേരെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവര്‍ക്കു കൂടി ഒരു മാസത്തിനകം തൊഴില്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- Log in to post comments