Skip to main content

അപേക്ഷ ക്ഷണിച്ചു

എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ  പ്രാദേശിക വികസനഫണ്ടില്‍ നിന്നും ഭിന്നശേഷിയുളളവര്‍ക്കായി നാല് മുച്ചക്ര മോട്ടോര്‍ സൈക്കിള്‍, രണ്ട് മോട്ടോറൈസ്ഡ് വീല്‍ചെയര്‍ എന്നിവ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ കര്യപ്പള്ളി, അഞ്ജനപ്പുഴ എന്നിവിടങ്ങളിലും, രാമന്തളി ഗ്രാമപഞ്ചായത്തലെ എട്ടിക്കുളം പടിഞ്ഞാറ്, രാമന്തളി വെസ്റ്റ്, തെക്കുമ്പാട് എന്നിവിടങ്ങളിലും രണ്ട് വീതം മുച്ചക്ര മോട്ടോര്‍ സൈക്കിളും ചെറുതാഴം ഗ്രാമപഞ്ചായത്തിലെ ചെറുതാഴം, ചെറുകുന്ന്  ഗ്രാമപഞ്ചായത്തിലെ കണ്ണപുരം, ചെറുകുന്ന് എന്നിവിടങ്ങളില്‍ ഒന്ന് വീതം മോട്ടോറൈസ്ഡ് വീല്‍ചെയറുമാണ് നല്‍കുന്നത്.
  ഈ പറഞ്ഞ സ്ഥലങ്ങളിലെ 40 ശതമാനമോ അതില്‍ കുടുതലോ വൈകല്യമുള്ള  ഭിന്നശേഷിക്കാര്‍ക്ക് വാഹനത്തിനായി അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം വികലാംഗ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, വികലാംഗ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ് എിന്നവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷിക്കേണ്ടതാണ്. അപേക്ഷ ജൂണ്‍ 13 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി കണ്ണൂര്‍ ജില്ലാ സാമൂഹ്യ നീതി ഓഫിസില്‍ എത്തിക്കുക. കുടുതല്‍ വിവരങ്ങള്‍ക്ക് 04972712255 എ നമ്പറില്‍ ബന്ധപ്പെടുക

date