സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ കൂടുതല്‍ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞു
സംസ്ഥാന മന്ത്രിസഭയുടെ രണ്ടു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ കൂടുതല്‍ ജനങ്ങളിലെത്തിക്കുന്നതിന് ഈ ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ നടന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കഴിഞ്ഞിട്ടുണ്ടെന്ന് ജില്ലയുടെ ചുമതല കൂടിയുള്ള വനം വന്യജീവി വകുപ്പു മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. ജില്ലയിലെ മന്ത്രിസഭാ വാര്‍ഷികാഘോഷ സമാപനവും ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്ന ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു അദ്ദേഹം. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലയില്‍ നടത്തിയ ദിശ എക്‌സിബിഷന്‍ സംസ്ഥാന സര്‍ക്കാര്‍ കോട്ടയത്ത് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയായിരുന്നു. വികസന സെമിനാര്‍ ഉള്‍പ്പെടെ 10 സെമിനാറുകള്‍ ദിശയുടെ ഭാഗമായി ജില്ലയില്‍ നടന്നു. വിവിധ വിഷയങ്ങളിലെ പ്രഗല്ഭരെ സെമിനാറുകളില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞു. വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ നേരിട്ട് അവധി ദിവസങ്ങളിലും ജനങ്ങള്‍ക്ക് നല്‍കാന്‍ ഇതുവഴി കഴിഞ്ഞു. സര്‍ക്കാരിന്റെ നാലു മിഷനുകളായ ആര്‍ദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ യജ്ഞം, ലൈഫ് പദ്ധതികളില്‍ ജില്ലയില്‍ വലിയ നേട്ടങ്ങളാണ് കൈവരിച്ചത്- അദ്ദേഹം പറഞ്ഞു.
- Log in to post comments