Post Category
പരിസ്ഥിതി ദിനാചരണം മന്ത്രി കെ.എന്‍.ബാലഗോപാല്‍ വൃക്ഷതൈകള്‍ നടും
പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും വൃക്ഷതൈ നടലും ഇന്ന്(ജൂണ്‍ 5) രാവിലെ എട്ടിന് ആശ്രാമം മൈതാനത്ത് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും. എന്‍. കെ. പ്രേമചന്ദ്രന് എം.പി, എം.എല്‍.എമാരായ എം. നൗഷാദ്, എം.മുകേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്.കെ നമ്പര്‍.1370/2021)
date
- Log in to post comments