‘കരുതലോടെ കൊല്ലം' ക്യാമ്പയിന്‍ ഉദ്ഘാടനവും പരിസ്ഥിതി ദിനചാരണവും ഇന്ന്(ജൂണ്‍ 5)
ജില്ലയിലെ പ്രതിരോധ-ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ലക്ഷ്യമാക്കി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ‘കരുതലോടെ കൊല്ലം' ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും പരിസ്ഥിതി ദിനചാരണവും ഇന്ന് (ജൂണ്‍ 5)സിവില്‍ സ്റ്റേഷനില്‍ രാവിലെ 11.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ നിര്‍വഹിക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ആരോഗ്യ ജാഗ്രതാ സന്ദേശം നല്‍കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.ശ്രീലത ക്യാമ്പയിന്റെ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിക്കും. എലിപ്പനി-ഡെങ്കിപ്പനി ബോധവത്കരണവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസ് തയ്യാറാക്കിയ 'ശ്രദ്ധ', ‘ഡ്രൈ ഡേ' ഹ്രസ്വചിത്രങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടത്തും. നവീകരിച്ച ട്രീറ്റ്‌മെന്റ് പ്രോട്ടോകോള്‍ ഐ. എം. എ പ്രതിനിധി ഡോ. ബാബുചന്ദ്രന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഡി. വസന്തദാസ് എന്നിവര്‍ ഏറ്റുവാങ്ങും.
(പി.ആര്‍.കെ നമ്പര്‍.1372/2021)
- Log in to post comments