സ്‌ക്വാഡ് പരിശോധന: 63 കേസുകള്‍ക്ക് പിഴയീടാക്കി
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്താന്‍ നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 63 കേസുകള്‍ക്ക് പിഴ ചുമത്തി.
കൊട്ടാരക്കര, നിലമേല്‍, എഴുകോണ്‍, പൂയപ്പള്ളി എന്നിവിടങ്ങളില്‍ തഹസീല്‍ദാര്‍ എസ്.ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 41 കേസുകള്‍ക്ക് പിഴയീടാക്കി. 142 എണ്ണത്തിന് താക്കീത് നല്‍കി.
കരുനാഗപ്പള്ളിയില്‍ നടത്തിയ പരിശോധനയില്‍ 19 കേസുകള്‍ക്ക് പിഴയീടാക്കി. 73 കേസുകള്‍ക്ക് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായ വീണ വിജയന്‍, സുമറാണി, മുബീന ബഷീര്‍, ഹര്‍ഷാദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആലപ്പാട്, ഓച്ചിറ, കെ.എസ് പുരം, പ•ന ഭാഗങ്ങൡാണ് പരിശോധനകള്‍ നടത്തിയത്.
കുന്നത്തൂര്‍ താലൂക്കില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് കേസുകള്‍ക്ക് പിഴയീടാക്കി. 55 കേസുകള്‍ക്ക് താക്കീത് നല്‍കി. കുന്നത്തൂര്‍, പോരുവഴി, ഏഴാംമൈല്‍, ചക്കുവള്ളി മേഖലകളിലാണ് പരിശോധന നടത്തിയത്. തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
കൊല്ലത്ത് ഡെപ്യൂട്ടി തഹസീല്‍ദാര്‍ രാജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഏഴു കേസുകള്‍ക്ക് താക്കീത് നല്‍കി. കൊട്ടിയം, തൃക്കോവില്‍വട്ടം, കണ്ണനല്ലൂര്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.
പുനലൂരിലെ അഞ്ചല്‍, പനയഞ്ചേരി മേഖലകളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ടി. എസ്. വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 18 കേസുകള്‍ക്ക് താക്കീത് നല്‍കി.
പത്തനാപുരത്ത് നടത്തിയ പരിശോധനയില്‍ 11 കേസുകള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ സജി. എസ്. കുമാര്‍ നേതൃത്വത്തില്‍ പത്തനാപുരം ടൗണ്‍, പിടവൂര്‍, കുന്നിക്കോട് ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്.
(പി.ആര്‍.കെ നമ്പര്‍.1372/2021)
- Log in to post comments