Skip to main content

ശ്വാസകോശസംബന്ധ അസുഖങ്ങളുടെ പരിശോധനയും ചികിത്‌സയും  കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആരംഭിക്കും: മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പരിശോധിക്കുന്നതിനും ചികിത്‌സിക്കുന്നതിനും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മ്യൂസിയം വളപ്പില്‍ സംഘടിപ്പിച്ച ലോക സി.ഒ.പി.ഡി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സബ്‌സെന്റര്‍ തലത്തില്‍ തന്നെ പരിശോധന നടത്തുന്നതിന് ആവശ്യമായ പരിശീലനം ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്. ശ്വാസകോശം സംബന്ധിച്ച അസുഖങ്ങളുടെ പ്രാഥമിക പരിശോധനയും ചികിത്‌സയും നടത്തുന്നതിനായുള്ള സ്വാസ് പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും ആരംഭിച്ചിട്ടുണ്ട്. 

ആരോഗ്യ മേഖലയില്‍ വലിയ മാറ്റത്തിനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നു. ആധുനിക ജീവിത രീതിയും കാലാവസ്ഥയും മലിനീകരണവും തുടങ്ങി നിരവധി കാരണങ്ങള്‍ ശ്വാസകോശ അസുഖങ്ങള്‍ ഉണ്ടാക്കുന്നതായി മന്ത്രി പറഞ്ഞു. കെ. മുരളീധരന്‍ എം. എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. സരിത ആര്‍. എല്‍, ഡി. എം. ഒ ഡോ. പ്രീത, ടി. എ. പി. സി. സി. എം പ്രസിഡന്റ് ഡോ. കെ. മധു, സ്വാസ് കോഓര്‍ഡിനേറ്റര്‍ ഡോ. മനു എം. എസ്, എന്‍. സി. ഡി സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ കെ.ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. ദിനാചരണത്തിന്റെ ഭാഗമായി കൂട്ടനടത്തവും ഫ്‌ളാഷ് മോബും ശ്വാസകോശ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. 

പി.എന്‍.എക്‌സ്.4852/17

date