Skip to main content

വൃക്ഷതൈ നട്ടു

 

ഹരിത കേരളം ജില്ലാ മിഷൻ്റെയും പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ  പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന പരിസ്ഥിതി സംരക്ഷണ- സാമൂഹ്യ വനവൽക്കരണ പരിപാടിയുടെ ഉൽഘാടനം പാറക്കടവ് ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി.പ്രദീപ് വൃക്ഷതൈ നട്ടു കൊണ്ട് നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ഷബീർ അലി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷെറൂബി സെലസ്റ്റിൻ , വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വർഗ്ഗീസ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ ദിലീപ് കപ്രശ്ശേരി , ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരായ രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബി.ഡി.ഒ. ശങ്കരൻ കുട്ടി സ്വാഗതവും ബ്ലോക്ക് മെമ്പർ കാസിം  നന്ദിയും പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തപ്പെട്ട പരിപാടിയിൽ മറ്റു ജനപ്രതിനിധികൾക്കൊപ്പം ബ്ലോക്ക് പഞ്ചായത്ത് ഹെൽത്ത് സൂപ്പർവൈസർ ബിജു ഫ്രാൻസിസ്, ജി.ഇ.ഒ. വിജയ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ശാലിനി, മറ്റ് ബ്ലോക്ക് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date