Skip to main content

പരിശീലന പരിപാടിയിൽ പങ്കെടുക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ്

 

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ജീവനക്കാർക്കായി  മെയ് 21, 22 തീയതികളിൽ നടന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാത്ത എല്ലാ ജീവനക്കാർക്കും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ കാരണംകാണിക്കൽ നോട്ടീസ് നൽകി. ആയത് പ്രകാരം മെയ് 26 ഉച്ചയ്ക്ക് 3 മണിക്ക് മുമ്പായി ആവശ്യമായ രേഖകൾ സഹിതം നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാത്തവർക്കെതിരെ 1951 ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

 (പി.എൻ.എ 1102/ 2018)  

//അവസാനിച്ചു//

date