Skip to main content

ഇന്നലെ(ജൂണ്‍ 5) 14617 പേര്‍ക്ക് വാക്സിന്‍ നല്‍കി

ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ജൂണ്‍ 5) 14617 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. 185 ആരോഗ്യപ്രവര്‍ത്തകരും 1552 മുന്നണിപ്പോരാളികളും 18 നും 44 നും ഇടയിലുള്ള 1421 പേരും 45 നും 59 നും ഇടയിലുള്ള 6074 പേരും 60 വയസിന് മുകളിലുള്ള 4385 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 48 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 75 മുന്നണിപ്പോരാളികള്‍ക്കും 18 നും 44 നും ഇടയിലുള്ള മൂന്നു പേര്‍ക്കും 45 നും 59 നും ഇടയിലുള്ള 621 പേര്‍ക്കും 60 വയസിന് മുകളിലുള്ള 253 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.
(പി.ആര്‍.കെ നമ്പര്‍.1385/2021)

date