Skip to main content

കൊളച്ചേരി പഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകരണം നടത്തി

 

കൊളച്ചേരി പഞ്ചായത്തിലെ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി നടക്കുന്ന പരിസര ശുചീകരണത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് നിർവഹിച്ചു. സി എച്ച് മുഹമ്മദ് കോയ സ്മാരക സാംസ്കാരിക നിലയവും, കമ്പിൽ ടൗൺ പരിസരവും ശുചീകരിച്ചു കൊണ്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.  ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗം, ഹരിത കർമ്മ സേന, കുടുംബശ്രീ അംഗങ്ങൾ, നാട്ടുകാർ എന്നിവർ പരിപാടിയിൽ പങ്കാളികളായി. വൈസ് പ്രസിഡണ്ട് എം സജിമ അധ്യക്ഷയായി.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി അബ്ദുൾ സലാം,  കെ ബാലസുബ്രഹ്മാണ്യൻ, കെ വി അസ്മ, വാർഡ് മെമ്പർമാർ,  പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ
തുടങ്ങിയവർ പങ്കെടുത്തു

date